ഇലക്‌ട്രിക് കരുത്തിലുള്ള പിക്കപ്പ് ട്രക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹമ്മര്‍ ഇവി. അമേരിക്കന്‍ വാഹന വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഇലക്‌ട്രിക് പിക്കപ്പ് ട്രക്കാണിത്.റിവിയാന്‍ ആര്‍1ടിയാണ് ഈ സെഗ്മെന്റിലെ ഇലക്‌ട്രിക് വാഹനങ്ങളിലെ തുടക്കകാരന്‍. 560 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് ഉറപ്പുനല്‍കുന്നത്.
ഹമ്മറിന് പിന്നാലെ മറ്റൊരു അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ എഫ്150 ലൈറ്റനിങ്ങ് എത്തിയേക്കും.ഇലക്‌ട്രിക് വാഹനങ്ങളിലെ കരുത്തരായ ടെസ്‌ലയുടെ സൈബര്‍ ട്രക്കും 2022ല്‍ നിരത്തുകളിലെത്തും. 2020ലാണ് ഹമ്മറിന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്. ഹമ്മര്‍ ഇലക്‌ട്രിക്കിന്റെ ഡിസൈന്‍, ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ മുമ്ബ് തന്നെ ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു. കാഴ്ചയില്‍ കേമനാണെങ്കിലും റേഞ്ചാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്.
ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മോട്ടോറുകള്‍ ചേര്‍ന്ന് 1000 ബിഎച്ച്‌പി പവര്‍ ഉത്പാദിപ്പിക്കും. കേവലം മൂന്ന് സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും സാധിക്കും. മുമ്ബ് ഹമ്മര്‍ എസ്യുവി ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ആ വാഹനത്തില്‍ ലഭിച്ചിരുന്ന ഡ്രൈവിങ്ങ് അനുഭവം ഇലക്‌ട്രിക് വാഹനവും നല്‍കുമെന്നും കമ്ബനി ഉറപ്പു നല്‍കുന്നു.