തിരുവനന്തപുരം : ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നതിനെ തടഞ്ഞു സൈബര്‍ പോലീസ് രംഗത്ത്.ഇത്തരം ചാറ്റ് റൂമുകളെ ശക്തമായി നിരീക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.ഇതുപോലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ പ്രൊഫൈലുകള്‍ യൂട്യൂബ് കമ്ബനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്.
യൂട്യൂബില്‍ നാല് ലക്ഷം ആളുകള്‍ വരെ കണ്ട വീഡിയോകള്‍ ഉണ്ട്. ക്ലബ് ഹൗസിലെ ഓപ്പണ്‍ റൂമുകളില്‍ നടക്കുന്ന അശ്ലീല ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാര്‍ വ്യാജ പ്രൊഫൈലും ഫോട്ടോകളും, വിവരങ്ങളുമാണ് നല്‍കാറുളളത്.അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് പണം സമ്ബാദിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം.
റൂമുകളില്‍ ജോയിന്‍ ചെയ്യുന്ന ആളുകളുടെ പ്രൊഫൈല്‍ ഐഡികളടക്കം റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. ചാറ്റ് റൂമിലുളളവരുടെ സംസാരവും ചിത്രങ്ങളും റെക്കോര്‍ഡ് ചെയ്യുന്നതിനുളള സൗകര്യം ക്ലബ് ഹൗസിലുണ്ട്. അശ്ലീല ചര്‍ച്ചകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു.