മുൻനിര അശ്ലീല വെബ്സൈറ്റായ ഒൺലിഫാൻസിന്റെ മേധാവിയായി ഇന്ത്യൻ വംശജ അമ്രപാലി ഗാൻ. സ്ഥാപകൻ ടിം സ്റ്റോക്ക്ലി സ്ഥാനമൊഴിഞ്ഞതോടെയാണ് അമ്രപാലിയെ സിഇഒ ആകുന്നത് .അഞ്ച് വർഷം മുൻപാണ് അശ്ലീല വെബ്സൈറ്റായ ഒൺലിഫാൻസ് സബ്സ്ക്രിപ്ഷൻ അധിഷ്ഠിത സേവനം തുടങ്ങിയത്. സമൂഹ മാധ്യമ പ്ലാറ്റ്ഫോം കൂടിയായ ഒൺലിഫാൻസിൽ നിലവിൽ പോൺ താരങ്ങളും സംഗീതജ്ഞരും മറ്റ് ഉള്ളടക്ക സ്രഷ്ടാക്കളുമുണ്ട്. പണമടയ്ക്കുന്ന വരിക്കാർക്ക് മാത്രമാണ് ഉള്ളടക്കം കാണാൻ കഴിയുക.
36 വയസ്സുള്ള, അമ്രപാലി ‘അമി’ ഗാൻ 2020 മുതൽ ഒൺലിഫാൻസിന്റെ തന്നെ ചീഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഓഫിസറായി സേവനമനുഷ്ഠിച്ചു വരികയാണ്. സ്റ്റോക്ക്ലിയുമായി ചേർന്ന് പ്രവർത്തിക്കുകയും ഒൺലിഫാൻസ് എന്ന കമ്പനിയുടെ വളർച്ചയിൽ വിശ്വസനീയമായ പങ്കാളിത്തം പുലർത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് അമ്രപാലി. മുംബൈയില്‍ ജനിച്ച ഇന്ത്യക്കാരിയാണ് അമ്രപാലി ഗാന്. ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഗാന് ഔദ്യോഗിക രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഠനമെല്ലാം യുഎസിലെ കലിഫോര്‍ണിയയില്‍ ആയിരുന്നു. യുഎസിൽ തന്നെയാണ് സ്ഥിരതാമസം. അവിവാഹിതയാണ്.
https://www.youtube.com/watch?v=Yb7GTJ9hVeM