ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്.യു.വിയേക്കാളും സിഡാന് മോഡല്‍ ഇഷ്ടപ്പെടുന്നവരും ഇവിടെയുണ്ട്.അവരത് ഇഷ്ടപ്പെടുന്നത് അതിന്റെ ആഢ്യത്വംനിറഞ്ഞ വടിവൊത്ത ഭംഗി കാരണമാണ്. ഈ രൂപത്തെ മാറ്റിനിര്‍ത്താന്‍ എന്തായാലും എസ്.യു.വിക്കോ അഥവാ മറ്റു ബോഡി മാതൃകക്കോ കഴിയുകയും ഇല്ല. ഇത്തരം ബോഡി മാതൃകയില്‍ സുപ്രധാനമായി നില്ക്കുന്ന ഒന്നാണ് എക്സിക്യൂട്ടീവ് സിഡാന് എന്ന വിഭാഗം.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ വേള്‍ഡ് കാര്‍ എന്നറിയപ്പെടുന്ന മോഡല്‍ കൊറോളയാണെങ്കില്‍, രണ്ടാമത്തെ വേള്‍ഡ് മോഡലായി അറിയപ്പെടുന്നത് ക്യാമ്റിയാണ്. ഇതിനു കാരണം ക്യാമ്റിയുടെ വ്യത്യസ്ത വിപണിയിലുള്ള സാമീപ്യമാണ്.ഈ ലോക കാറിന്റെ V70 എന്ന പുത്തന്‍ തലമുറ ക്യാമ്റിയാണിത്.അമേരിക്ക മുതല്‍ ഏഷ്യന്‍ വിപണി വരെ എല്ലായിടത്തും ക്യാമ്റി കാണാം.
ക്യാമ്റിയുടെ ഏറ്റവും വലിയ സവിശേഷത ആയിട്ടുള്ളത് ഇതിന്റെ ഹൈബ്രിഡ് പവര്‍ട്രെയിനാണ്. 2487 സിസി നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും അതിനോടു ചേര്‍ന്ന് 88 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ഇതില്‍ വരുന്നത്. 218 പി.എസ് കരുത്തുള്ള ഈ മിശ്രിതം സിവിടി ഗിയര്‍ബോക്സിനോട് ഘടിപ്പിച്ചിട്ടുണ്ട്. റീച്ചാര്‍ജ് ചെയ്യുന്ന ബാറ്ററിയായതു കൊണ്ട് തന്നെ പൂര്‍ണ ഇലക്ട്രിക്കായിട്ടും പെട്രോളിലായിട്ടും ക്യാമ്റി ഓടിക്കാന്‍ സാധിക്കും.രണ്ടും കൂടിച്ചേര്‍ന്നാല്‍ 23 കിലോമീറ്ററാണ് ഇന്ധനക്ഷമത വാഗ്ദാനം നല്‍കുന്നത്.
മുന്‍വശം ടൊയോട്ടയുടെ വ്യത്യസ്ത ഭാവമാണെങ്കില്‍ വശങ്ങള്‍ക്ക് ആഡംബരപൂര്ണായ പ്രപോഷനാണ് നല്‍കിയിട്ടുള്ളത്. പിന്‍വശം മറ്റുള്ള ടൊയോട്ട കാറുകളില്‍ നിന്ന് വളരെ വ്യത്യസ്ത ഭാവത്തിലാണ്.ഏതൊരു എക്സിക്യൂട്ടീവ് സിഡാന് കാറിന്റെ ഉടമസ്ഥനും അധികസമയം ചെലവഴിക്കാറുള്ളത് ഉള്ളിലാണ് എന്നതിനാല്‍, ഉള്‍വശം ആഡംബര പൂര്‍ണമാക്കുന്നതില്‍ ടൊയോട്ട വിജയിച്ചിട്ടുണ്ട്.41.20 ലക്ഷവും 41.35 ലക്ഷം രൂപയുമാണ് ക്യാമ്റിയുടെ എക്സ് ഷോറൂം വില വരുന്നത്.