തിരുവനന്തപുരം : പുതു തലമുറ ഉള്‍പ്പെടെ എല്ലാത്തരം ഉപഭോക്താക്കളെയും ലക്ഷ്യത്തോടെ ഹാന്റക്സ് പുതിയ ബ്രാന്‍ഡ് ഷര്‍ട്ടുകള്‍ പുറത്തിറക്കി.വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനായിക്കൊണ്ട് ‘കമാന്‍ഡോ’ എന്ന പേരില്‍ പുറത്തിറക്കിയ ഷര്‍ട്ടുകള്‍ ചലച്ചിത്ര താരം മോഹന്‍ലാലാണ് വിപണിയില്‍ ഇറക്കിയത്.
വസ്ത്ര വിപണിയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യമാണ് കമ്പനി മുന്നോട്ട് വക്കുന്നത് ജപ്പാന്, തായ്വാന് എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങളില്‍ തിരുവനന്തപുരം ഹെഡ് ഓഫീസിനോട് ചേര്‍ന്ന ഗാര്‍മെന്റ് യൂണിറ്റിലാണ് കമാന്‍ഡോ കൈത്തറി ഷര്‍ട്ടുകള്‍ രൂപപ്പെടുത്തുന്നത്.