മലപ്പുറം:പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 29ന് രാവിലെ 11ന് പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ മുമ്ബാകെ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം.ബി.എ /ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡി.ജി.റ്റിയില്‍ നിന്നുള്ള പരിശീലനവും ഡിപ്ലോമ/ ഗ്രാജുവേഷനും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, 12/ ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ സ്കില്‍, ബേസിക് കമ്പ്യുട്ടര്‍ എന്നിവയുമാണ് യോഗ്യത.