ജിദ്ദ: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്താൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്നു മുന്നറിയിപ്പ്. നിലവിൽ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ രോഗികൾ കുറവാണ്. ജനങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലും മാസ്ക് , കൈ കഴുകൾ തുടങ്ങിയ പ്രതിരോധ നടപടികളിൽ ശ്രദ്ധ ചെലുത്തുന്നതും തുടരണമെന്ന് ഡോ : ഇമാദ്. തവക്കൽനാ ആപിൽ കർഫ്യൂ സമയം പുറത്തിറങ്ങാൻ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കാനുള്ള ഐക്കൺ നിലവിലുള്ളത് ആവശ്യമായ സമയത്ത് ഉപയോഗിക്കാനാണെന്ന് തവക്കൽനാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ സൗദിയിൽ രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്.