ഇലക്‌ട്രിക് വാഹന നിരയിലേക്ക് എത്തുന്ന മോഡലിന് വിപണിയില്‍ 1.16 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില എക്സ് ഡ്രൈവ് 40 എക്സ് ഡ്രൈവ് 50 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ആഗോളതലത്തില്‍ ലഭ്യമായ ഇലക്‌ട്രിക് എസ്‌യുവി, ഇന്ത്യയില്‍ എക്സ് ഡ്രൈവ് 40 എന്ന ഒറ്റ വേരിയന്റിലാണ് ബിഎംഡബ്ല്യു വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് ഇക്യുസി, ജാഗ്വര്‍ ഐ-പേസ്, ഔഡി ഇ-ട്രോണ്‍ എന്നിവയ്ക്കെതിരെയാണ് വാഹനം മത്സരിക്കുന്നതും.
വാഹനം രാജ്യത്ത് അവതരിപ്പിച്ചെങ്കിലും 2022 ഏപ്രില്‍ മാസം മുതലേ വാഹനത്തിനായുള്ള ഡെലിവറി കമ്ബനി ആരംഭിക്കുകയുള്ളൂ. ഇപ്പോഴിതാ വാഹനം സംബന്ധിച്ചുള്ള ഏതാനും വിവരങ്ങള്‍കൂടി പങ്കുവെച്ചിരിക്കുകയാണ് കമ്ബനി ഇപ്പോള്‍. റിപ്പോര്‍ട്ട് അനുസരിച്ച് ബിഎംഡബ്ല്യു ഐഎക്സ് ഇലക്‌ട്രിക് എസ്‌യുവിക്ക് ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ ഇപിഎ റേഞ്ച് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണ ഏജന്‍സി, അല്ലെങ്കില്‍ ഇപിഎ , ഇലക്‌ട്രിക് കാറുകളുടെ ഊര്‍ജ്ജ കാര്യക്ഷമത റേറ്റുചെയ്യുന്ന ഒരു യുഎസ് ബോഡിയാണ്. ഐഎക്സ് ഇലക്‌ട്രിക് എസ്‌യുവിയുടെ എക്സ് ഡ്രൈവ്40 വേരിയന്റിന് ഒറ്റ ചാര്‍ജില്‍ പരമാവധി 425 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെട്ടിരുന്നു.മുന്നിലും പിന്നിലും ആക്‌സിലുകളില്‍ ഘടിപ്പിച്ചിട്ടുള്ള രണ്ട് ഇലക്‌ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ബിഎംഡബ്ല്യു ഐഎക്സ്-ന് പവര്‍ ഉത്പാദിപ്പിക്കുന്നത്. 111.5 kWh ബാറ്ററി പായ്ക്ക് ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിന് ശക്തി പകരുന്നു. 6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്‌ട്രിക് എസ്‌യുവിക്ക് കഴിയും കൂടാതെ 200 കിലോമീറ്റര്‍ വേഗതയുമുണ്ട്.
മിക്ക ഇവികളേക്കാളും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ ബിഎംഡബ്ല്യു ഐഎക്സ്-ന് കഴിയും. അര മണിക്കൂറിനുള്ളില്‍ 150 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഇലക്‌ട്രിക് എസ്‌യുവിക്ക് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് അവകാശപ്പെടുന്നു, ഇത് 50 kW DC ചാര്‍ജര്‍ ഉപയോഗിക്കുമ്ബോള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുക്കും. സാധാരണ 11 kW എസി ചാര്‍ജര്‍ ഐഎക്സ് എസ്‌യുവി പൂര്‍ണ്ണമായി റീചാര്‍ജ് ചെയ്യാന്‍ ഏഴ് മണിക്കൂര്‍ എടുക്കും.