അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,352 പേർക്ക് കൂടി കോവിഡ് രോഗം ബാധിച്ചതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
506 പേർ രോഗമുക്തി നേടി. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് മരണം 2,155. ആകെ രോഗികൾ– 7,47,909. രോഗമുക്തി നേടിയവർ– 7,40,122 . ചികിത്സയിലുള്ളവർ: 4,787. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.