അബുദാബി : ലോകത്തിലെ ഏറ്റവും അപകടകാരികളെന്ന് കരുതപ്പെടുന്ന അപൂർവയിനം തിമിംഗിലങ്ങളെ അബുദാബി തീരത്ത് കണ്ടെത്തി.
ഓർസിനസ് ഒർകയെന്ന ഇനത്തിൽപ്പെടുന്ന രണ്ട് തിമിംഗിലങ്ങളാണ് അബുദാബി പരിസ്ഥിതി ഏജൻസിയുടെ ക്യാമറയിൽ പതിഞ്ഞത്. അബുദാബി തീരത്തെ കടൽവെള്ളത്തിന്റെ ഗുണനിലവാരവും സുരക്ഷിതമായ അവസ്ഥകളുമാണ് ഇതിലൂടെ അടിവരയിടുന്നതെന്ന് ഏജൻസി അറിയിച്ചു. സമുദ്ര ആവാസവ്യവസ്ഥയുടെ പരിചരണത്തിന് സമഗ്ര പദ്ധതികളാണ് ഏജൻസി നടപ്പാക്കിവരുന്നത്.