റിയാദ്: ഉംറക്ക്(Umrah) പുറപ്പെട്ട ഈജിപ്ഷ്യൻ കുടുംബം റിയാദിൽ(Riyadh) വാഹനാപകടത്തിൽപ്പെട്ടു(Road accident) നാല് പേർ മരിച്ചു. റിയാദ് നഗരത്തിന് സമീപം അൽഖുവയ്യയിലുണ്ടായ വാഹനാപകടത്തിൽ ഈജിപ്ഷ്യൻ കുടുംബത്തിലെ നാല് പേർ മരിച്ചത്. ഉംറ നിർവഹിക്കാനായി റിയാദിൽ നിന്നും സ്വന്തം വാഹനത്തിൽ പുറപ്പെട്ട കുടുംബനാഥനും ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബമാണ് റിയാദിൽ നിന്നും നൂറോളം കിലോമീറ്റർ അകലെ അൽഖുവയ റോഡിൽ അപകടത്തിൽപ്പെട്ടത്.
ഭർത്താവും ഭാര്യയും രണ്ട് കുട്ടികളും സംഭവസ്ഥലത്ത് മരിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടിയെ റിയാദ് കിങ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു കുട്ടികൾ അൽഖുവയ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും പരിക്കേറ്റ കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കാനും ഈജിപ്ഷ്യൻ മാനവവിഭവശേഷി മന്ത്രി മുഹമ്മദ് സഫാൻ സൗദിയിലെ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയത്തിന് നിർദേശം നൽകി