ഐ.എസ്.എലില്‍ ഒഡിഷ- ഗോവ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. എഫ്.സി ഗോവയ്ക്ക് വേണ്ടി ഐവാന്‍ ഗോണ്‍സാലസും ഒഡിഷ എഫ്.സിക്ക് വേണ്ടി ജൊനാതാസ് ക്രിസ്റ്റിയനും ഗോളടിച്ചു.
മത്സരത്തിന്റെ തുടക്കം തൊട്ട് ഗോവയും ഒഡിഷയും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും ഒരു പടി പിന്നില്‍ നിന്നു.
ഈ സമനിലയോടെ ഒഡിഷ പോയന്റ് പട്ടികയില്‍ ഏഴാമതും ഗോവ എട്ടാമതും തുടരുന്നു. ഒഡിഷയ്ക്ക് ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഗോവ എട്ട് പോയന്റ് നേടി.