ചെറുതോണി: ക്രിസ്മസ്-പുതവത്സരാഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്ക് ഇടുക്കി-ചെറുതോണി ഡാമുകളിൽ വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 28 വരെ പ്രവേശനാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിൽകൂടി സഞ്ചരിക്കാൻ ബഗ്ഗി കാർ സൗകര്യവും ലഭ്യമാണ്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം. എട്ട് പേരടങ്ങുന്ന സംഘത്തിന് 600 രൂപ നിരക്കിൽ ബഗ്ഗി കാർ സൗകര്യം ലഭിക്കും. ഇടുക്കി ജലാശയത്തിൽ ബോട്ടിങ് സൗകര്യവുമുണ്ട്. ഒരേസമയം 18 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണ് ഒരുക്കിയിട്ടുള്ളത്.