ദോഹ: ഖത്തറിൽ കോവിഡ് പ്രതിദിന സംഖ്യ ഉയരുന്നു. വിദേശങ്ങളിൽ നിന്നെത്തിയ 35 പേർക്കുൾപ്പെടെ 248 പേർക്കാണ് പുതുതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 146 പേർക്ക് രോഗമുക്തി. നിലവിലെ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം 2,441 ആയി ഉയർന്നു. ഇവരിൽ 137 പേർ ആശുപത്രി ചികിത്സയിലാണ്. 13 പേരുടെ നില ഗുരുതരമാണ്. ആകെ മരണം 614.