ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി ഉയരുന്നു. 332 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 121 പേർ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 5,52,081 ഉം രോഗമുക്തരുടെ എണ്ണം 5,40,627 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,869 ആയി.
നിലവിൽ 2,585 പേർ ചികിത്സയിലുണ്ട്. ഇവരിൽ 36 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 127 പേർക്കാണ് ഇന്ന് റിയാദിൽ രോഗം ബാധിച്ചത്. ജിദ്ദയിൽ 60ഉം മക്കയിൽ 45ഉം ദമ്മാമിൽ 11ഉം മദീനയിൽ എട്ടും പേർക്ക് പുതുതായി രോഗം ബാധിച്ചു.
സൗദി അറേബ്യയിൽ ഇതുവരെ 4,91,68,643 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,49,29,734 ആദ്യ ഡോസും 2,30,30,340 രണ്ടാം ഡോസും 12,08,569 ബൂസ്റ്റർ ഡോസുമാണ്.