ദുബായ് : വിസ്മയങ്ങൾ പെയ്യുന്ന കരിമരുന്നു പ്രയോഗവും രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികളുമായി എക്സ്പോയിലെ പുതുവത്സരാഘോഷം ഗംഭീരമാകും. 31ന് ഉച്ചകഴിഞ്ഞു 3 നു തുടങ്ങി പുലർച്ചെ 4 വരെ നീളുന്ന ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഭക്ഷണശാലകൾ മുഴുവൻ സമയവും പ്രവർത്തിക്കുകയും പുതുവത്സര വിഭവങ്ങളൊരുക്കുകയും ചെയ്യും. ഇന്ത്യ പവിലിയനിൽ പ്രത്യേക പരിപാടികളുണ്ടാകും.
ജൂബിലി പാർക്കിൽ 11.30ന് തുടങ്ങുന്ന ഡിജെ മേളയിൽ ലോകത്തിലെ പ്രഗൽഭ ഇലക്ട്രോണിക് സംഗീത വിദ്വാൻമാർ അണിനിരക്കും. ഇന്ത്യ, അറബ് രാജ്യങ്ങൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിജെകൾ നേതൃത്വം നൽകും. 192 രാജ്യങ്ങൾ ഒരുമിക്കുന്ന പുതുവത്സരാഘോഷത്തിനാണ് അരങ്ങൊരുങ്ങുന്നതെന്ന് എക്സ്പോ ചീഫ് ഇവന്റ്സ് ആൻഡ് എന്റർടെയ്ൻമെന്റ് ഓഫിസർ താരിഖ് ഗോഷെ പറഞ്ഞു