ദുബായ് : വാഹനങ്ങളുടെ ശബ്ദവും വേഗവും കൂട്ടാൻ എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നത് അപകട കാരണമാകുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. ഓരോ വാഹനത്തിന്റെയും ഉപയോഗത്തിനും മോഡലിനും അനുസരിച്ചാണ് എൻജിൻ ഘടന. ഇതിൽ ഏതെങ്കിലും വിധത്തിൽ മാറ്റം വരുത്തിയാൽ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയേറെയാണ്. ഇതു ഗുരുതര നിയമലംഘനമാണെന്നും പിഴയടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും അറിയിച്ചു. ഇത്തരം പ്രവണതകളിൽ നിന്നു കുട്ടികളെ രക്ഷിതാക്കൾ തടയണമെന്നു ട്രാഫിക് ഡിപാർട്മെന്റ് ഡയറക്ടർ പറഞ്ഞു.