അബുദാബി: 2022ലെ റമസാൻ ഏപ്രിൽ 2ന് ആകാൻ സാധ്യതയെന്ന് ഈജിപ്തിലെ ജ്യോതിശാസ്ത്ര, ഭൗതിക ഗവേഷണ കേന്ദ്രം. ഏപ്രിൽ 1ന് സന്ധ്യാസമയത്തു നഗ്നനേത്രംകൊണ്ട് കാണത്തക്കവിധം മാസപ്പിറവി ദൃശ്യമാകുമെന്നും പറഞ്ഞു.
ഇതനുസരിച്ച് ഏപ്രിൽ 2ന് വ്രതാരംഭമായിരിക്കും. എന്നാൽ റമസാൻ, ശവ്വാൽ, ദുൽഹജ് മാസപ്പിറവി ദൃശ്യമാകുന്ന വിവരം അതാതു രാജ്യത്തെ മതകാര്യമന്ത്രാലയം യഥാസയമം സ്ഥിരീകരിക്കുകയാണ് പതിവ്.