ദില്ലി: സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 ജനുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവിധ തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നേടുകയും ചെയ്യാം.
സ്റ്റാഫ് സെലക്ഷന് കമ്മീഷന്, കമ്ബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ അല്ലെങ്കില്‍ എസ്എസ്സി സിജിഎല്‍ റിക്രൂട്ട്മെന്റ് 2021-22 ടയര്‍ 1 പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കിയത്.വിവിധ ഗ്രൂപ്പ് ബി, സി സര്‍ക്കാര്‍ ജോലികള്‍ക്കായിട്ടാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.SSC CGL റിക്രൂട്ട്മെന്റ് 2021-22 രണ്ട് ഘട്ടങ്ങളിലായി നടക്കും. ടയര്‍ 1 പരീക്ഷയുടെ തീയതി യഥാസമയം റിലീസ് ചെയ്യും. 2022 ഏപ്രിലില്‍ മാസത്തിലാണ് പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന്, യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടയര്‍ 2 പരീക്ഷയില്‍ പങ്കെടുക്കാന്‍ യോഗ്യരാകും.
എസ്എസ്സി സിജിഎല്‍ വിജ്ഞാപനത്തില്‍ വിവിധ വകുപ്പുകളിലായി ആകെ 36 തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് വ്യക്തമാക്കും. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, ഇന്‍സ്പെക്ടര്‍ അല്ലെങ്കില്‍ ഇന്‍കം ടാക്സ്, സബ് ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍ (GST & സെന്‍ട്രല്‍ എക്സൈസ്), ഓഡിറ്റര്‍, JSO തുടങ്ങിയവ ഈ തസ്തികകളില്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.