കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നതു മരവിപ്പിച്ചു.26 മുതൽ 2022 ജനുവരി അവസാനം വരെ തീരുമാനം ബാധകമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു തീരുമാനം. 2 ഡോസ് വാക്സീൻ എടുത്ത സ്വദേശികൾ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ രാജ്യത്തിനു പുറത്തേക്കു യാത്ര അനുവദിക്കില്ലെന്ന വ്യോമയാന അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ പ്രവേശിക്കുന്നതിനുള്ള പിസിആർ പരിശോധനാ സമയപരിധി 72ൽ നിന്ന് 48 ആയി കുറച്ചിട്ടുമുണ്ട്.
അതേസമയം 16ന് മീതെ പ്രായമുള്ള മുഴുവൻ ആളുകളും കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അർഹരാണെന്നു കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
മിഷ്റഫ് രാജ്യാന്തര പ്രദർശന നഗരിയിലെ വാക്സിനേഷൻ സെന്ററിൽ മുൻകൂർ റജിസ്റ്റർ ചെയ്യാതെ ബൂസ്റ്റർ വാക്സീൻ സ്വീകരിക്കാൻ സൗകര്യമുണ്ട്