അബുദാബി: 30 അടി ഉയരത്തിൽ അബുദാബിയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ സ്ഥാപിച്ച് വർണാഭമായ ആഘോഷമൊരുക്കി യാസ് ഐലൻഡ്. ലൈറ്റുകൾകൊണ്ട് ഒരുക്കിയ ട്രീ യാസ് പ്ലാസയിലാണു സ്ഥാപിച്ചിരിക്കുന്നത്. സ്വർണവർണത്തിലുള്ള ഫ്രെയിമിൽ ശൈത്യകാലത്തിനു അനുയോജ്യമായ ടിൻസൽ, ബബിൾസ്, ഫെയറി ലൈറ്റുകളാണ് ട്രീയിൽ ഉപയോഗിച്ചിരിക്കുന്നത്.
ആഘോഷങ്ങൾക്കിടയിൽ മധുരത്തിന്റെ പുഞ്ചിരി വിടർത്തി കൈയിൽ മണികളുമായി ഗായക സംഘങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസും മെറി ക്രിസ്മസ് ആശംസിച്ച് ദ്വീപിൽ പര്യടനം നടത്തിവരുന്നു. സന്ദർശകർക്ക് മിഠിയിയും സമ്മാനപ്പൊതികളും നൽകുന്നതിനാൽ സാന്താക്ലോസിനെ ചുറ്റിപ്പറ്റി കുട്ടിപ്പട്ടാളങ്ങളുമുണ്ട്. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.