റിയാദ്: സൗദി അറേബ്യയിലെ പള്ളികളിൽ (Mosque in Saudi Arabia) വീണ്ടും മാസ്ക് ധാരണവും സമൂഹ അകലവും നിർബന്ധമാക്കുന്നു Mask and Social distancing). കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ (Ministry of Health) നിർദേശാനുസരണം കൊവിഡ് പ്രോട്ടോക്കോളുകൾ (Covid protocols) വീണ്ടും നിർബന്ധമാക്കുന്നത്.
രാജ്യത്തെ പള്ളികളിൽ നമസ്കരിക്കാൻ വരുന്നവർ മാസ്ക് ധരിക്കണം. പരസ്പകരം സമൂഹിക അകലം പാലിക്കുകയും വേണം. സൗദി ഇസ്ലാമികകാര്യ മന്ത്രാലയം ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സർക്കുലർ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേയും മന്ത്രാലയത്തിന്റെ ശാഖകൾക്ക് അയച്ചിട്ടുണ്ട്.