പുതുവര്‍ഷ രാവില്‍ ആഢംബര കപ്പലില്‍ ആഘോഷിക്കുവാനുള്ള വെറൈറ്റി ഐഡിയ കൊണ്ടുവന്നിരിക്കുന്നത് കെഎസ്ആര്‍ടിസിയാണ്. കടല്‍ യാത്രകള്‍ക്ക് പുതിയ ഭാവം നല്കുന്ന അറബിക്കടലിലെ ആഢംബര കപ്പലായ നെഫര്റ്റിറ്റിയുമായി കൈകോര്‍ത്താണ് കെഎസ്ആര്‍ടിസി ഇതൊരുക്കിയിരിക്കുന്നത്.
മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. ജനുവരി 31 വെള്ളിയാഴ്ട വൈകിട്ട് ഉച്ചയ്ക്ക് രണ്ടു മണിയോടെ എ.സി ലോഫ്ലോര്‍ ബസില്‍ ഡിപ്പോയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. വൈകിട്ട് ഏഴു മണിയോടെ എറണാകുളത്ത് എത്തി എട്ടു മണിക്ക് കപ്പലില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ഒന്‍പത് മണിയോടെ യാത്ര ആരംഭിക്കുകയും ചെയ്യുന്ന തരത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.
അഞ്ച് മണിക്കൂര്‍ അറബിക്കടലില്‍ ,രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ അറബിക്കടലിലെ പുതുവര്‍ഷാഘോഷം നീണ്ടു നില്ക്കും.ഈ അഞ്ച് മണിക്കൂറും വ്യത്യസ്തങ്ങളായ ഗെയിമുകള്‍, ത്രീ കോഴ്സ് ഗാല ബുഫെ ഡിന്നര്‍, ഓരോരോ ടിക്കറ്റിനും വിഷ്വലൈസിങ് ഇഫക്ട്, പവര്‍ ബാക്ക്ഡ് മ്യൂസിക് സിസ്റ്റം, ലൈവ് വാട്ടര്‍ ഡ്രംസ് എന്നിവ ഒരുക്കിയിട്ടുണ്ട്. തുറന്ന സണ്‍ ഡെക്കിലേക്കുള്ള പ്രവേശനം, ഓണ്‍ബോര്‍ഡ് ലക്ഷ്വറി ലോഞ്ച് ബാര്‍ എന്നിവയും ലഭ്യമാണ്. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലവും തിയേറ്ററും കപ്പലില്‍ സജ്ജമാണ്.
അഞ്ച് മണിക്കൂര്‍ കടലിലെ യാത്രയ്ക്ക് ശേഷം കപ്പല്‍ പുലര്‍ച്ച രണ്ടിന് തീരത്തെത്തും. തിരിച്ച് കെഎസ്ആര്‍ടിസിയില്‍ തന്നെ മടക്കയാത്ര, പുലര്‍ച്ചെ ഏഴിന് മലപ്പുറത്തെത്തും.4,499 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട.ക്രൂസ് കപ്പലില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യണം.
പുറത്തുനിന്നുള്ള മദ്യം ക്രൂയിസിനുള്ളില് അനുവദനീയമല്ല. കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും. പിടിച്ചെടുത്ത കുപ്പികള്‍ തിരികെ നല്‍കില്ല.വിപുലമായ മദ്യപാനം ഉള്ള യാത്രക്കാര്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിയന്ത്രിക്കും. കൂടാതെ ടിക്കറ്റിന്റെ റീഫണ്ട് നല്‍കില്ല.നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് എ.സി ബസില്‍ കൊണ്ടുപോയി തിരികെയെത്തിക്കും. ബോള്‍ഗാട്ടി ജെട്ടിയാണ് എംബാര്‍ക്കേഷന്‍ പോയിന്റ്.