മുംബൈ: കാര്‍ഡ് ടോക്കണ്‍ സംവിധാനം നടപ്പിലാക്കുന്നതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ,ജൂണ്‍ 30, 2022 വരെ നീട്ടി.സമയപരിധി ഈ മാസം 31 ന് അവസാനിക്കുമെന്നായിരുന്നു നേരത്തെ ആര്‍ബിഐ അറിയിച്ചിരുന്നത്.
ക്രമീകരണം നടപ്പിലാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന കന്പനികളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഈ മാറ്റം.കാര്‍ഡിലെ വിവരങ്ങള്‍ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളും പേമെന്റ് കന്പനികളും സൂക്ഷിച്ചുവയ്ക്കുന്നതിന് തടയിടാനുള്ള പുതിയ സംവിധാനത്തില്‍ ഉപഭോക്താവിന്റെ ഫോണില്‍ വരുന്ന ടോക്കണ്‍ നല്കി ഇടപാട് നടത്തുന്ന രീതിയാണുള്ളത്.