ജിദ്ദ : സൗദിയിൽ മൂന്നു മാസത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 2.9 ശതമാനത്തിന്റെ വർധനവ്. അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി വനിതാ ജീവനക്കാരുടെ എണ്ണം 31.8 ശതമാനം വർധിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വനിതാ ജീവനക്കാരിൽ 59 ശതമാനം പേർ സ്വകാര്യ മേഖലയിലും 41 ശതമാനം പേർ സർക്കാർ മേഖലയിലുമാണ്.
2016 അവസാനത്തിൽ 53 ശതമാനം സ്വകാര്യ മേഖലയിലും 47 ശതമാനം സർക്കാർ മേഖലയിലുമായിരുന്നു. വനിതകൾക്കുള്ള ഡ്രൈവിങ് അനുമതി അടക്കം വിഷൻ 2030 പദ്ധതിയുടെയും ദേശീയ പരിവർത്തന പദ്ധതി 2020ന്റെയും ഭാഗമായി നിരവധി നയങ്ങളും പദ്ധതികളും സർക്കാർ അംഗീകരിച്ചതിന്റെ ഫലമായാണ് സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വലിയ മാറ്റാനുണ്ടായത്.