അബുദാബി :മാസങ്ങൾക്കു ശേഷം യുഎഇയിൽ പ്രതിദിന കോവിഡ്19 കേസുകൾ ആയിരത്തിലേറെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1002 പേർക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടാഴ്ച മുൻപ് വരെ രോഗികളുടെ എണ്ണം അമ്പതിൽ താഴെ വന്ന ശേഷം വീണ്ടും ഉയരുകയായിരുന്നു.
339 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 2154 ആയി. ആകെ രോഗികൾ: 7,46,557. രോഗമുക്തി നേടിയവർ: 7,39,616. ചികിത്സയിലുള്ളവർ: 4787. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.