കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റ് വധഭീഷണി.തപാല്‍വഴിയാണ് വിസിയുടെ ഓഫീസില്‍ ഭീഷണിക്കത്ത് ലഭിച്ചത്.വൈസ് ചാന്‍സലറുടെ തലയറുത്ത് സര്‍വകലാശാല വളപ്പില്വയ്ക്കുമെന്ന് കത്തില്‍ പറയുന്നു.
മാവോയിസ്റ്റ് കബനീദളത്തിന്റേതെന്ന തരത്തിലാണ് ഭീഷണി.സിപിഎം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്.
പ്രിയക്ക് വഴിവിട്ട് നിയമനം നല്കിയാല് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. കണ്ണൂര്‍ സിവില്‍ സ്റ്റേഷന് പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു.