മംഗളൂരു: മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചു. ആന്ധ്ര സ്വദേശിയായ വൈല ഷീനു എന്ന തൊഴിലാളിയെയാണ് സഹതൊഴിലാളികൾ ബോട്ടിൽ കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചത്. മംഗലൂരു സൗത്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കിയാണ് മര്‍ദ്ദിച്ചത്.
മർദ്ദനത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതേത്തുടർന്ന് മംഗലൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ആറുപേരെ മംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശികളായ കൊണ്ടൂർ പോലയ്യ (23), ആവുല രാജ് കുമാർ (26), കാടാങ്കരി മനോഹർ (21), വുതുകൊരി ജലയ്യ (30), കർപ്പിങ്കരി രവി (27), പ്രലയ കാവേരി ഗോവിന്ദയ്യ (47) എന്നിവരാണ് അറസ്റ്റിലായത്.
മൊബൈൽ മോഷ്ടിച്ചോയെന്ന് ചോദിച്ച് മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും മംഗലൂരു പോലീസ് കമ്മീഷണർ അറിയിച്ചു.
Inhuman incident Reported @Mangaluru, #Karnataka. where a fellow #fisherman stolen a cell phone was hung upside down in a boat and brutally attacked by other fishermens. In this regard #Police registered a case and arrested 6 accused.#Bengaluru #KSP #bommai #karnatakapolice pic.twitter.com/fD85WYqOLq
— Bharathirajan (@bharathircc) December 23, 2021