കണ്ണൂര്‍: പെരിങ്ങത്തൂരില്‍ മധ്യവയസ്കന് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂര്‍ പടിക്കൂലോത്ത് സ്വദേശി രതിയെ(57) ഭര്‍ത്താവ് മോഹനനാണ് (65) കൊലപ്പെടുത്തിയത്.ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.മോഹനൻ കോയമ്ബത്തൂരില്‍ ചായക്കച്ചവടം നടത്തുകയാണ്. പെരിങ്ങത്തൂര്‍ വിഷ്ണുവിലാസം യുപി സ്കൂളിനടുത്തുള്ള ഇവരുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കറിക്കത്തി ഉപയോഗിച്ച്കൊണ്ടാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കുറച്ചു കാലമായി ഇവരുടെ വീട്ടില്‍ സാമ്ബത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.വീടിന്റെ വാതില്‍ അടച്ച് പൂട്ടിയ ശേഷമാണ് കൊല ചെയ്തത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. മക്കള്‍ ധനുഷ് , ധനിഷ എന്നിവരാണ്.വയറിങ് തൊഴിലാളിയായ മകന് ധനുഷ് ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. മകള്‍ ധനിഷ ഭര്‍തൃഗൃഹത്തിലായിരുന്നു.
സംഭവ സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.ജീവിതം മടുത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലിസിനോട് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും പോലിസ് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്കി.