കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച ഗർഭിണിയാക്കിയ യുവാവിന് ജാമ്യം നൽകണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. പറവൂർ സ്വദേശിയായ യുവാവിന് വേണ്ടിയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
പെൺകുട്ടിയുടെ വിവാഹം പ്രതിയുമായി ഉറപ്പിച്ചിരുന്നതാണെന്നും അടുത്ത മാസം വിവാഹം നടത്താൻ ഇരിക്കെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതെന്നുമാണ്
മാതാപിതാക്കൾ അപേക്ഷയിൽ പറയുന്നത്. പ്രതിക്കെതിരെ പരാതിയൊന്നുമില്ല എന്നും പ്രതിക്ക് ജാമ്യം നൽകണം എന്നും അപേക്ഷയുണ്ട്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ അഞ്ചുമാസം ഗർഭിണിയാണ്. അടുത്ത മാസം മാത്രമേ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാവുകയുള്ളൂ.