പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.മുംബൈ സ്വദേശിയായ 27 കാരനാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ പെണ്‍കുട്ടിയുടെ അമ്മ, പ്രതിയുടെ മാതാപിതാക്കള്‍, വിവാഹം നടത്തിയ മതപണ്ഡിതന് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
പോസ്കോ, 2006ലെ ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹ ബന്ധത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. പ്രസവത്തിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. മുംബൈയിലെ ജെജെ ആശുപത്രിയില്‍ വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം നടന്നത്. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചപ്പോല്‍ പെണ്‍കുട്ടിയുടെ പ്രായം ആശുപത്രി അധികൃതര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇരുപത് വയസ്സ് എന്നായിരുന്നു ഭര്‍ത്താവും മാതാപിതാക്കളും പറഞ്ഞത്.ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശൈശവ വിവാഹമാണ് നടന്നത് എന്ന് വ്യക്തമായി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തത്.
പെണ്‍കുട്ടിയുടെ ആധാര്‍കാര്‍ഡ് ശ്രദ്ധയില്‍പെട്ടതോടെയാണ് ഡോക്ടര്‍മാര്‍ വിവരം പൊലീസില്‍ അറിയിക്കുന്നത്. ആധാര്‍ കാര്‍ഡില്‍ കുട്ടിയുടെ ജന്മ വര്‍ഷം 2006 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് യഥാര്‍ത്ഥ പ്രായം പുറത്തായത്.സാമ്ബത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമായത് കൊണ്ടുതന്നെ പഠനവും നേരത്തേ അവസാനിപ്പിച്ചിരുന്നു. അഞ്ചാം ക്ലാസ് വരെ മാത്രമാണ് പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം.
തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെക്കൊണ്ട് യുവാവുമായുള്ള വിവാഹം കുട്ടിയുടെ മാതാവും അറിഞ്ഞു കൊണ്ട് തന്നെയാണ് നടത്തിയതെന്നും പൊലീസ് പറയുന്നു.പെണ്‍കുട്ടിയുടെ മാതാവും യുവാവിന്റെ മാതാപിതാക്കളും മതപണ്ഡിതനുമാണ് വിവാഹത്തിനുണ്ടായിരുന്നത്. ഗര്‍ഭിണിയായതിനു ശേഷം ചെക്കപ്പിനായി ആശുപത്രിയില്‍ നിരവധി തവണ സന്ദര്‍ശിച്ചിരുന്നെങ്കിലും വയസ്സ് കൂട്ടിയായിരുന്നു ഇവര്‍ പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.