മസ്കത്ത്:ഒമിക്രോൺ പ്രതിരോധത്തിന് വാക്സീൻ മൂന്നാം ഡോസ് ഏറെ ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധർ. ബൂസ്റ്റർ ഡോസിന് പ്രതിരോധശേഷി 75 ശതമാനത്തിലേറെ ഉയർത്താനാകും. ആദ്യ 2 ഡോസുകൾ ഒമിക്രോൺ പ്രതിരോധത്തിനു പര്യാപ്തമല്ലാത്തതിനാലാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതെന്നു റോയൽ ഹോസ്പിറ്റൽ സീനിയർ കൺസൽറ്റന്റ് ഡോ. ഫെർയാൽ അൽ ലവാതി വ്യക്തമാക്കി. രണ്ടും മൂന്നും ഡോസുകൾക്കിടയിലുള്ള ഇടവേള 3 മാസമാക്കി.