കുവൈത്ത്സിറ്റി: കുവൈത്തിൽ ഞായറാഴ്ചയും പുതുവർഷ അവധി പ്രഖ്യാപിച്ചതായി സിവിൽ സർവീസ് കമ്മിഷൻ. ശനിയും ഞായറാഴ്ചയും പൊതു അവധി സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തെ പുതുവത്സര അവധി ശനിയും ഞായറും ആയിരിക്കുമെന്ന് മന്ത്രി സഭ പ്രഖ്യാപിച്ചു.
പുതുവത്സരം പ്രമാണിച്ച് ജനുവരി രണ്ട് ഞായറാഴ്ചയും അവധി ആയിരിക്കും. ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാലാണ് ഞായറാഴ്ച അവധി നൽകിയത്. ഇതോടെ വിദേശികൾക്കും സ്വദേശികൾക്കും വാരാന്ത്യ അവധികൂടി ഉൾപ്പെടെ മൂന്ന് ദിവസത്തെ അവധി ലഭിക്കുന്നതാണ്.