റിയാദ് : സൗദി അറേബ്യയിൽ അഞ്ചുവയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള കുട്ടികൾക്ക് മുൻഗണന നൽകികൊണ്ടാണ് വാക്സിൻ വിതരണം. ബാക്കിയുള്ളവർക്ക് പിന്നീട് ബുക്കിങ് പ്രകാരം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാക്സിനേഷൻ സെന്ററിൽനിന്ന് ഒരു കുട്ടി വാക്സിൻ സ്വീകരിക്കുന്ന ചിത്രവും ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. അഞ്ചു വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൾ അലി കഴിഞ്ഞദിവസം സുചന നൽകിയിരുന്നു.