ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്റെ ജയം.
മോഹന്‍ ബഗാന് വേണ്ടി ഹ്യൂഗോ ബൗമസ് ഇരട്ട ഗോളടിച്ചു. ലിസ്റ്റണ്‍ കൊളാസോ ഒരു ഗോള്‍ നേടി. വി.പി.സുഹൈറും മഷൂര്‍ ഷെറീഫും നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടി.
ഈ വിജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി മോഹന്‍ ബഗാന് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്തേക്ക് വീണു.