കൊച്ചി: പത്ത് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പതിനായിരം രൂപ ശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. തൊടുപുഴ ഉടുമ്പൻചോല സ്വദേശി കബീറിനെ (45) യാണ് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ശ്രീ ബിന്ദുകുമാരി ശിക്ഷിച്ചത്.
2009 കാലഘട്ടത്തിൽ പത്ത് കിലോ കഞ്ചാവുമായി പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന
ജി.ഡി. വിജയകുമാറാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.
പ്രതിഭാഗം ശക്തമായ വാദമുഖങ്ങൾ കോടതിയിൽ നടത്തിയെങ്കിലും പ്രോസിക്യൂട്ടർ അഡ്വ.അഭിലാഷ് അക്ബർ നടത്തിയ മറുവാദങ്ങൾക്ക് മുന്നിൽ അതെല്ലാം നിഷ്പ്രഭമമാവുകയായിരുന്നു.