ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. സെമിയിൽ ജപ്പാൻ ഇന്ത്യയെ പരാജയപ്പെടുത്തി. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ജപ്പാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ജപ്പാന് വേണ്ടി ടനക ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഷോട്ട യമാന്ഡ, റൈകി ഫുജിഷിമ, കോസെയ് കവാബി എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്ക് വേണ്ടി ദില്‍പ്രീത്, ഹര്‍മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ് എന്നിവര്‍ ഗോള്‍ നേടി.
ആദ്യ രണ്ട് മിനിറ്റിൽ തന്നെ രണ്ട് ഗോളുകൾ നേടിയ ജപ്പാൻ കളി തുടക്കത്തിലെ പിടിച്ചെടുത്തു. മൂന്നാം ക്വാർട്ടറിൽ 5-1 ന് പിന്നിലായ ഇന്ത്യ അവസാന ക്വാർട്ടറിൽ രണ്ട് ഗോളുകൾ കൂടി അടിച്ചെങ്കിലും ജപ്പാനെ മറികടക്കാനായില്ല.
ഈ വിജയത്തോടെ ജപ്പാന് ഫൈനലില്‍ പ്രവേശിച്ചു. കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍. ലൂസേഴ്സ് ഫൈനലില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.