കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത കേസിൽ വെള്ളൂർകുന്നം സ്വദേശി വിപിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി അനുവദിച്ചു.
രണ്ടു മാസം മുമ്പായിരുന്നു സംഭവം. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കുകയും തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്കായിലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു.
തുടർന്ന് കിട്ടിയ ലാബ് റിപ്പോർട്ട് പ്രതിക്ക് എതിരായതിനാൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരെവെയാണ് കോടതിയിൽ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ചൈൽഡ് പോൺ വീഡിയോസ് കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും അഞ്ചു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ഗുരുതരമായ പോക്സോ കുറ്റകൃത്യമാണ്.