കൊച്ചി: നാലുദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. പവന് 36,560 രൂപ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്.
320 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിൻ്റെ വില 36,240 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. ഈ മാസത്തിൻ്റെ തുടക്കത്തില്‍ 35,560 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിൻ്റെ വില. രണ്ടാഴ്ച കൊണ്ട് പവന് ആയിരം രൂപ വര്‍ധിച്ച ശേഷമാണ് വില താഴ്ന്നത്.