ദോഹ: ഖത്തറിൽ വിദേശങ്ങളിൽ നിന്നെത്തിയ 46 പേർക്കുൾപ്പെടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 177 പേർക്ക്. അതേസമയം 151 പേർ സുഖം പ്രാപിച്ചു. കോവിഡ് കേസുകൾ ഉയർന്നതോടെ നിലവിലെ പോസിറ്റീവുകാരുടെ എണ്ണം 2315 ആയി. ഇവരിൽ 11 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 2,46,714 പേരിൽ 614 പേരാണ് മരണമടഞ്ഞത്.