റിയാദ്:വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കു വരുന്നവരെല്ലാം 5 ദിവസം മറ്റാരുമായും സമ്പർക്കം പുലർത്താതെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് പൊതു ആരോഗ്യ അതോറിറ്റി അറിയിച്ചു.
വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതു ബാധകമാണ്. രോഗലക്ഷണം ഉണ്ടെങ്കിൽ പിസിആർ ടെസ്റ്റ് എടുക്കണമെന്നും നിർദേശിച്ചു. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാക്സീനും ബൂസ്റ്റർ ഡോസും എടുക്കണമെന്നും ഓർമിപ്പിച്ചു. വിദേശങ്ങളിലേക്കു പ്രത്യേകിച്ച് ഒമിക്രോൺ തീവ്രത കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് അഭ്യർഥിച്ചു.