കൊച്ചി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസന്റെയും മേക്കപ്പ്മാൻ ജോഷിയുടെയും റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി എറണാകുളം പോക്സോ കോടതി നീട്ടി.
ജോഷിയുടെ കേസിൽ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. ഈ കേസിൽ ജാമ്യം കിട്ടിയെങ്കിലും മോൻസന് ഉടനെയൊന്നും പുറത്തിറങ്ങാൻ സാധിക്കില്ല.
മോൻസനെതിരെ നിലവിൽ പന്ത്രണ്ടോളം കേസുകൾ അന്വേഷണം നടക്കുന്നുണ്ട്. ജോഷി ക്കെതിരെ ഒരു പോക്സോ കേസ്
മാത്രമാണ് നിലവിലുള്ളത്. മോൻസന്റെ പോക്സോ കേസിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.