ജിദ്ദ: തബൂക്കിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പൊള്ളലേറ്റു. ശനിയാഴ്ച വൈകിട്ട് തബൂക്കിലെ കാർ ഷോറൂമിന്റെ വ്യാവസായിക മേഖലയ്ക്കുള്ളിലാണ് അഗ്നിബാധ.മരിച്ചവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പരുക്കേറ്റയാളെയും മൃതദേഹങ്ങളെയും ആശുപത്രിയിലേക്ക് മാറ്റി.