കുവൈത്ത്സിറ്റി: ആറു മാസത്തിലേറെയായി കുവൈത്തിന് പുറത്ത് വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ താമസരേഖ റദ്ദാക്കുന്നു. ഗാർഹിക തൊഴിലാളികളുടെ താമസരേഖ അഥവാ ഇക്കാമ ഓട്ടോമാറ്റിക് സംവിധാനത്തിൽ റദ്ദാക്കുന്നതിനാണ് തീരുമാനം.അതേസമയം ഗാർഹിക തൊഴിലാളികളുടെ സിവിൽ ഐഡി കാർഡ് പുതിയ രൂപത്തിൽ പുറത്തിറക്കി.
തിരിച്ചറിയൽ കാർഡിനൊപ്പം തൊഴിലാളിയുടെ സമ്പൂർണ്ണ വിവരം അടങ്ങുന്ന ചിപ്പു ഉൾപ്പെടുന്ന ആധുനിക സിവിൽ ഐഡി കാർഡാണ് ഇനി മുതൽ ലഭിക്കുന്നത്. നിലവിലുള്ള സിവിൽ ഐഡി കാർഡ് പുതുക്കുന്നതോടെ പുതിയ ആധുനിക കാർഡ് ലഭ്യമാകുക.
ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ ഇഖാമ സ്വമേധയാ റദ്ദാക്കാനുള്ള സംവിധാനമാണ് കുവൈത്ത് പുനഃസ്ഥാപിച്ചതു. 2021 ഡിസംബർ ഒന്ന് മുതലാണ് ആറുമാസ കാലയളവ് കണക്കിലെടുത്തു താമസരേഖ റദ്ദക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇളവാണ് അധികൃതർ ഇപ്പോൾ പിൻവലിക്കുന്നത്. കുവൈത്തിലേക്കുള്ള യാത്ര നിയന്ത്രണങ്ങൾ കാരണം ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക ഇളവ് നൽകിയിരുന്നത്.
അതേസമയം ഗാർഹികത്തൊഴിലാളികൾ ഒഴികെയുള്ളവർക്ക് ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാലും ഇഖാമ കാലാവധിയുണ്ടെങ്കിൽ കുവൈത്തിലേക്ക് വരാവുന്നതാണ്. ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല .