കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. രാജ്യവ്യാപകമായി മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ സജ്ജമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. അതേസമയം സ്കൂളുകളിലെ സർവ്വ ജീവനക്കാരും അധ്യാപകരും കോവിഡ് വാക്സിനേഷൻ സ്വീകരിച്ചതായി ഉറപ്പ് വരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി എല്ലാ ജീവനക്കാരും അധ്യാപകരും കുത്തിവെപ്പ് പൂർത്തിയാക്കിയിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അതേസമയം എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ രാജ്യ വ്യാപകമായി പ്രവർത്തനം തുടങ്ങി.
കുവൈത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ ഈ യൂണിറ്റുകൾ എത്തി അർഹാരായവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതാണ്. നിലവിൽ പള്ളികൾ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. എന്നാൽ രാജ്യത്തെ എല്ലാ പൗരന്മാപും വിദേശികളും കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കുന്നതിനു മുന്നോട്ട് വരണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.