അബുദാബി : അതിവേഗ നിരത്തുകളിൽ ട്രാക്കുകൾ മാറുന്നത് അതീവ ശ്രദ്ധയോടെ ആകണമെന്ന് അബുദാബി പോലീസ്. തിരക്കുള്ള റോഡിൽ അപകടകരമാംവിധം ട്രാക്ക് മാറാൻ ശ്രമിക്കുന്ന വാഹനത്തിന്റെ ദൃശ്യമടക്കം പങ്കുവെച്ചുകൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൃത്യമായ ട്രാക്കുകൾ മനസിലാക്കി വാഹനമോടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുന്നറിയിപ്പില്ലാതെ പെട്ടെന്നുള്ള മാറ്റം വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ഇത്തരം നിയമലംഘനങ്ങൾക്ക് 400 ദിർഹമാണ് പിഴ. വാഹനങ്ങളെ മറികടക്കുന്നതിന് നിയന്ത്രണങ്ങളുള്ള റോഡുകളും ചില സാഹചര്യങ്ങൾക്കനുസരിച്ച് ഗതാഗതപരിഷ്കാരങ്ങൾ നടപ്പാക്കിയ ഇടങ്ങളുമെല്ലാം കൃത്യമായി മനസിലാക്കി വേണം വാഹനമോടിക്കാനെന്നും പോലീസ് മുന്നറിയിപ്പ് നൽകി.