അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ജയം. 275 റൺസിനാണ് ഓസീസ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുളള പരമ്പരയിൽ ഓസ്ത്രേലിയ (2-0)മുന്നിലെത്തി.
468 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 192 റണ്‍സ് മാത്രമാണ് നേടാനായത്.
രണ്ടാം ഇന്നിങ്സിൽ 468 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 192 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എട്ടാമനായി ഇറങ്ങിയ ക്രിസ് വോക്സ്(44)ആണ് ഇംഗ്ലീഷ് ടീമിന്റെ ടോപ്സ്കോറർ. അവസാന ദിനത്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ(26) വോക്സിന് കൂട്ടായി നടത്തിയ ചെറുത്ത്നിൽപ്പ് ഓസീസ് വിജയം അൽപ്പം വൈകിച്ചു. എന്നാൽ ടീമിന്റെ തോൽവി തടയാൻ ബട്ട്ലർക്കും വോക്സിനും ആയില്ല.
റിച്ചാർഡ്സണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസീസ് ജയം വേഗത്തിലാക്കിയത്. റിച്ചാർഡ്സണ് മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഉറച്ച പിന്തുണ നൽകി.
ഓസീസിന്റെ മാർനസ് ലബുഷൈൻ ആണ് മാൻ ഓഫ് ദി മാച്ച്. അടുത്ത ടെസ്റ്റ് 26ന് മെൽബണിൽ നടക്കും.