മസ്കറ്റ്: പുതിയ യാത്രാനിബന്ധനകൾ(Travel guidelines) സംബന്ധിച്ച് വിമാന കമ്പനികൾക്ക് അറിയിപ്പ് നൽകി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി(Oman Civil Aviation Authority). യുഎഇയിൽ നിന്ന് ഒമാനിലേക്കുള്ള യാത്രകൾക്കാണ് പുതിയ നിബന്ധനകൾ ബാധകമാക്കിയത്. ഒമാനിലെയും യുഎഇയിലെയും പൗരന്മാർ ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കുമ്പോൾ പുതിയ നിബന്ധനകൾ പാലിക്കണം. ഒമാനിലെ യാത്രാ നിബന്ധനകൾ പാലിക്കാത്ത യാത്രക്കാരെ വിമാനത്തിൽ കയറ്റിയാൽ വിമാന കമ്പനിക്ക് പിഴ ചുമത്തുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
യുഎഇയിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒമാനിലെത്തുന്ന സമയത്തിന് 14 മണിക്കൂർ മുമ്പെടുത്ത കൊവിഡ് പിസിആർ നെഗറ്റീവ് ഫലവും കരുതണം. https://covid19.emushrif.om/ എന്ന ലിങ്ക് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.
https://covid19.emushrif.om/ ലിങ്ക് വഴിയുള്ള രജിസ്ട്രേഷൻ, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആർ പരിശോധനാ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പിസിആർ പരിശോധന നടത്താനുള്ള റിസർവേഷൻ എന്നിവയാണ് വാക്സിൻ സ്വീകരിച്ച യാത്രക്കാർ കരുതേണ്ട രേഖകൾ.
https://covid19.emushrif.om/ ലിങ്ക് വഴിയുള്ള രജിസ്ട്രേഷൻ, നെഗറ്റീവ് പിസിആർ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പിസിആർ പരിശോധന നടത്താനുള്ള റിസർവേഷൻ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ ഇളവ് ലഭിക്കാത്തവർ ക്വാറന്റീൻ സെന്റർ റിസൽവേഷൻ രേഖ എന്നിവ കൈവശം കരുതണം.