റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്സിന്റെ (Covid vaccine) ബൂസ്റ്റർ ഡോസ് Booster dose) എല്ലാവർക്കും എടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത് ആറു മാസം പിന്നിട്ടവർക്ക് മാത്രമായിരുന്നു ഇതുവരെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. അതിനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ കാലപരിധി കുറച്ചിരിക്കുകയാണ്.
ആവശ്യമുള്ളപ്പോൾ ബുക്ക് ചെയ്ത് ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനുള്ള സംവിധാനമാണ് നിലവിലായത്. ആരോഗ്യവകുപ്പിന്റെ ‘സൈഹത്വി’ എന്ന മൊബൈൽ ആപ് വഴി ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാം. രണ്ട് ഡോസ് പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
യുഎഇയിലെ ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ്
അബുദാബി: യുഎഇയിലെ(UAE) എല്ലാ എമിറേറ്റുകളിലെയും ജീവനക്കാർക്കും സന്ദർശകർക്കും ഫെഡറൽ ഗവൺമെന്റ്(federal government departments) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീൻ പാസ്(Green Pass) സംവിധാനം. 2022 ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ(Vaccination) പൂർത്തിയാക്കിയ ജീവനക്കാർക്കും സന്ദർശകർക്കും, ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്കും(ബൂസ്റ്റർ ഡോസിന് യോഗ്യരായവർ)മാത്രമാണ് വിവിധ സർക്കാർ വകുപ്പുകളിലെ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുക.