കോഴിക്കോട്: വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ചിൽ പാർക്കിന് സമീപം യുവാവ് കടലിൽ മുങ്ങി മരിച്ചു. വെള്ളയിൽ സ്വദേശി സായൂജാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനിറങ്ങിയതായിരുന്നു. സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസിയായ ധനേഷ് കടലിലിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് മുങ്ങൽ വിദഗ്ധരും ഫയർഫോഴ്സും പോലീസും ചേർന്ന് തെരച്ചിൽ നടത്തി വരികയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്കരിക്കും.